Wednesday, November 11, 2015

ഓർമ്മയിലെ ആദ്യത്തെ ദീപാവലി !!


ഇന്ന് ദീപാവലി !!ലോകം എമ്പാടുമുള്ള ഹിന്ദുക്കൾ പുതു വസ്ത്രങ്ങൾ  അണിഞ്ഞും , ദീപങ്ങൾ തെളിയിച്ചും , മധുരപലഹാരങ്ങൾ  പങ്കിട്ടും ഈ ആഘോഷത്തെ വരവേൽക്കുന്നു .തിന്മയുടെ മേൽ നന്മയുടെ വിജയ സൂചകമായി ആണ്  ഈ ഉത്സവം കൊണ്ടാടുന്നത്‌ .
ഇതൊക്കെയാണെങ്കിലും എന്റെ ഓർമ്മയിൽ  കുട്ടിക്കാലത്ത് ഞങ്ങൾ ദീപാവലി ആഘോഷിചിട്ടെയില്ല ..കേരളത്തിലെ ആ ചെറിയ ഗ്രാമത്തിൽ ദീപാവലി ഒരു വലിയ ആഘോഷമായിരുന്നില്ല എന്ന് വേണം പറയാൻ.
വായനയിൽ നിന്നും സിനിമയിൽ നിന്നും ഉള്ള അറിവുകളെ എനിക്ക് ദീപാവലിയെ പറ്റി  ഉണ്ടായിരുന്നുള്ളു .

വിവാഹം കഴിഞ്ഞു വന്ന ആദ്യത്തെ ദീപാവലി ആണു  ഞാൻ ആദ്യമായി  ആഘോഷിച്ചത്.തമിഴ്നാട്ടിൽ നിന്ന് വന്നു കേരളത്തിൽ  സ്ഥിരതാമസം ആക്കിയതാണ് ശരത്തിന്ടെ  കുടുംബം.ഇന്നും ദീപാവലി ഒരു വലിയ ആഘോഷം തന്നെയാണ് അവിടെ .വിവാഹം കഴിഞ്ഞു വരുന്ന ആദ്യത്തെ ദീപാവലിയെ ' തല ദീപാവലി' എന്നാണ് വിശേഷിപ്പിക്കുന്നത് . ആദ്യമായി ദീപാവലി ആഘോഷിക്കുന്ന എനുക്കു അത് ഒരു ആഘോഷം തന്നെയായിരുന്നു..
 പുതുവസ്ത്രങ്ങൾ , സമ്മാനങ്ങൾ , മധുര പലഹാരങ്ങൾ  , പടക്കങ്ങൾ  എന്ന്  വേണ്ട എല്ലാം കൊണ്ടും ഒരു ഉത്സവ മേളം ആയിരുന്നു അന്ന് .

വർഷങ്ങൾക്കിപ്പുറവും മനസ്സിൽ മായാതെ നിൽക്കുന്ന  ഒരു ഉത്സവകാലം .അത്രയും ഗംഭീരമയില്ലെങ്കിലും ഇവിടെ എല്ലാവർക്കും  ഇന്നും ദീപാവലി  ഒരു ആഘോഷം തന്നെയാണ്‌  

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ !!



3 comments:

  1. This comment has been removed by the author.

    ReplyDelete
  2. New surgical steel vs titanium - etching point
    TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: titanium alloy nier TIP: TIP: TIP: titanium trim as seen on tv TIP: TIP: TIP: TIP: TIP: TIP: titanium chainmail TIP: TIP: TIP: titanium dioxide TIP: TIP: TIP: TIP: head titanium ti s6 TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP: TIP

    ReplyDelete